തേൻ തേടി ഭാര്യക്കൊപ്പം കാടുകയറിയ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്

Published : Mar 15, 2023, 02:20 PM IST
തേൻ തേടി ഭാര്യക്കൊപ്പം കാടുകയറിയ യുവാവിനെ കരടി ആക്രമിച്ചു, ഗുരുതര പരിക്ക്

Synopsis

ഉൾവനത്തിൽ വെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു

വയനാട്: യുവാവിനെ കരടി ആക്രമിച്ചു. വയനാട് ചെതലയത്താണ് സംഭവം. പുകലമാളം കാട്ടുനായ്ക്ക കോളനിയിലെ രാജനാണ് പരിക്കേറ്റത്. തേൻ ശേഖരിക്കാൻ വനത്തിനുള്ളിൽ പോയതായിരുന്നു ആദിവാസി യുവാവായ രാജൻ. ഭാര്യയും രാജനൊപ്പം ഉണ്ടായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. കുറിച്യാട് വന മേഖലയിലേക്കാണ് ഇവർ തേൻ ശേഖരിക്കാൻ പോയത്. ഉൾവനത്തിൽ വെച്ചാണ് കരടിയുടെ ആക്രമണം ഉണ്ടായതെന്ന് വനം വകുപ്പ് അറിയിച്ചു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ രാജനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്