ചാലക്കുടിയിൽ കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി; അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

Published : Jul 02, 2024, 11:48 PM ISTUpdated : Jul 02, 2024, 11:52 PM IST
ചാലക്കുടിയിൽ കമ്പിപ്പാര കൊണ്ട് അച്ഛനെ മകൻ കുത്തി; അമ്മയുടെ കൈ ചവിട്ടി ഒടിച്ചു

Synopsis

പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി.

ചാലക്കുടി: ചാലക്കുടിയിൽ മകൻ അച്ഛനെ കുത്തി പരുക്കേൽപ്പിച്ചു. തടയാനെത്തിയ അമ്മയുടെ കൈയും മകന്‍ ചവിട്ടി ഒടിച്ചു. പരിക്കേറ്റ ചാലക്കുടി സ്വദേശി പുഷ്പൻ (69) ചികിത്സയിലാണ്. ഇദ്ദേഹത്തിന്‍റെ ഭാര്യ ശോഭനയും ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ മകൻ പ്രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ പ്രശോഭിനും തലയ്ക്കടിയേറ്റിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു അക്രമം എന്നാണ് പൊലീസ് പറയുന്നത്. വീടിൻ്റെ വാടകയെ ചൊല്ലിയായിരുന്നു തർക്കം.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്