കളര്‍ ചേര്‍ത്ത മദ്യം വില്‍ക്കുന്നു, ഏറെ ദിവസത്തെ നിരീക്ഷണം, ഒടുവിൽ അരുൺ എക്സൈസ് പിടിയിൽ

By Web TeamFirst Published Mar 28, 2024, 3:45 PM IST
Highlights

വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

സുല്‍ത്താന്‍ബത്തേരി: വില്‍പ്പന നടത്താനായി സൂക്ഷിച്ച കളര്‍ചേര്‍ത്ത മദ്യവുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കല്ലൂര്‍ തേക്കുംപറ്റ ഭാഗത്ത് കളര്‍ ചേര്‍ത്ത മദ്യം വില്‍പ്പന  നടത്തിയ ഒറ്റക്കണ്ടത്തില്‍ വീട്ടില്‍ അരുണ്‍(29) ആണ് പിടിയിലായത്. വില്‍പ്പനക്കായി സംഭരിച്ചുവെച്ചിരുന്ന 14.530 ലിറ്റര്‍ മദ്യവും പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.എ. ഉമ്മറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Read More... മുഴുവന്‍ സമയ കള്ളൻ ആകാന്‍ ജോലി ഉപേക്ഷിച്ച് ബെംഗളൂരുവിലെ ടെക്കി യുവതി, പക്ഷേ പോലീസ് ചതിച്ചാശാനെ!

യുവാവിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച എക്‌സൈസ് ഇയാളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.ബി. അഖില, കെ.കെ. വിഷ്ണു, വി. സുധീഷ്, എ. അനില്‍, ഇ.ബി. ശിവന്‍ എന്നിവരും ഉണ്ടായിരുന്നു. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍  ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്  ചെയ്തു. 

click me!