
പുല്‍പ്പള്ളി: എക്‌സൈസിന്റെ വാഹന പരിശോധനക്കിടെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് സിവില്‍ എക്‌സൈസ് ഓഫിസറെ പരിക്കേല്‍പ്പിക്കുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത യുവാക്കളിലൊരാളെ അറസ്റ്റ് ചെയ്തു. അമ്പലവയല്‍, കുമ്പളേരി വരണക്കുഴി വീട്ടില്‍ അജിത്ത്(23)നെയാണ് പുല്‍പ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ വാഴവറ്റ സ്വദേശി അഭി തോമസിനെ ഇനി പിടികൂടാനുണ്ട്. ഇവര്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
26ന് രാത്രിയാണ് സംഭവം. പെരിക്കല്ലൂര്‍ സ്‌കൂളിന് സമീപം എക്‌സൈസ് വാഹന പരിശോധന നടത്തുന്നതിനിടെ സ്‌കൂട്ടറില്‍ വന്ന യുവാക്കള്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ എക്‌സൈസ് ഓഫിസര്‍ രാജേഷിന് പരിക്ക് പറ്റി. എസ്.ഐ മനോജ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ജോജോ, സിവില്‍ പൊലീസ് ഓഫിസര്‍ സിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
എന്തൊക്കെയാ ഇവിടെ നടക്കുന്നേ, ആ എന്തൊക്കെയാ; നടുറോഡിൽ ഒട്ടകപ്പക്ഷി, അമ്പരന്ന് ജനങ്ങൾ, വീഡിയോ
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam