ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, 53കാരൻ മരിച്ചു

Published : Feb 16, 2026, 10:39 AM IST
death

Synopsis

കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു

കൊച്ചി: ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. ആലുവ കുട്ടമ്മശ്ശേരി തുരുത്തിക്കാട് പടിഞ്ഞാറെ ആനിക്കാട് വീട്ടിൽ അലി (53) ആണ് മരിച്ചത്. കുട്ടമ്മശ്ശേരി പന്തലമാവുങ്കൽ കവലയിലുള്ള ഫുട്ബോൾ ടർഫിൽ ശനിയാഴ്ച രാത്രി ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ബിസ്മി, മക്കൾ: ഫാത്തിമ റമീസ, മുഹമ്മദ് റൈഹാൻ. കുട്ടമശ്ശേരി ചാലയ്ക്കൽ മഹല്ല് ജമാ അത്ത് കബർസ്ഥാനിൽ കബറടക്കം നടത്തി.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അടിവാരത്ത് വാടാ കാണിച്ച് തരാം, ബസ് ഗുഡ്സ് ഓട്ടോയിൽ തട്ടിയതിന് ഭീഷണി; വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം, കേസെടുത്തു
സംസ്ഥാന പാതയിൽ വണ്ടി പോലും കടത്തി വിടാതെ ! റോഡിൽ പടക്കമിട്ട് തീ കൊളുത്തി വിവാഹസംഘത്തിന്റെ ആഘോഷം, 3 പേർക്കെതിരെ കേസ്