
കൽപ്പറ്റ: വയനാട്ടിൽ വിനോദയാത്രാ സംഘത്തിനു നേരെ ആക്രമം നടത്തിയ സംഘത്തിനെതിരെ കേസെടുത്തു. ബസ് ഗുഡ്സ് ഓട്ടോയിൽ തട്ടിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ആക്രമണം. സംഭവത്തിൽ 5 പേർക്കെതിരെ കേസടുത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഇന്നലെ രാത്രി 11.15 ഓടെ ചുരം മൂന്നാം വളവിൽ വെച്ച് വിനോദ യാത്ര സംഘം സഞ്ചരിച്ചിരുന്ന ബസ് മറ്റൊരു ഗുഡ്സ് വാഹനവുമായി ചെറുതായി ഉരസിയതിനെ ചൊല്ലി തർക്കമുണ്ടായി. ഇതിൽ ഇടപെട്ട യുവാക്കളാണ് ആക്രമിച്ചത്.
ബസ് ജീവനക്കാരും ഗുഡ്സ് വാഹനത്തിലെത്തിയവരും തമ്മിലുണ്ടായ തർക്കത്തിൽ ഈസമയം ചുരം കയറുകയായിരുന്ന കാറിലെത്തിയവർ ഇടപെട്ടതോടെയാണ് പ്രശ്നം വഷളായത്. കാറിൽ സഞ്ചരിച്ച സംഘം ബസ് ഡ്രൈവറുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും അടിവാരത്ത് വെച്ച് കാണിച്ചു തരാമെന്ന് പറഞ്ഞ് കാർ തിരിച്ച് ബസ്സിനെ പിന്തുടർന്നു. പിന്നീട് കാർ മുന്നിലിട്ട് തടഞ്ഞു നർത്തി ഒരു സംഘം ബസ്സിന് അകത്ത് കയറി വിനോദ യാത്ര സംഘത്തെയടക്കം മർദിക്കുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവരും ഇവർ ഫോണിൽ വിളിച്ച് കുട്ടിയവരും ചേർന്നാണ് ആക്രമം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam