വന്നത് തലയിൽ മുണ്ടിട്ട്, മടങ്ങിയത് ക്യാഷ് കൗണ്ടറിലെ 30000 രൂപയുമായി; സംഭവം കൊയിലാണ്ടിയിലെ 'ഫോര്‍ ഒ ക്ലോക്കി'ൽ

Published : Apr 24, 2025, 02:36 PM IST
വന്നത് തലയിൽ മുണ്ടിട്ട്, മടങ്ങിയത് ക്യാഷ് കൗണ്ടറിലെ 30000 രൂപയുമായി; സംഭവം കൊയിലാണ്ടിയിലെ 'ഫോര്‍ ഒ ക്ലോക്കി'ൽ

Synopsis

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. മുണ്ടിട്ട് മുഖം മറച്ചാണ് മോഷ്ടാവ് എത്തിയത്.

കോഴിക്കോട്: കൊയിലാണ്ടി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്‍റിന്‍റെ ക്യാഷ് കൗണ്ടര്‍ തകര്‍ത്ത മോഷ്ടാവ് പണവുമായി കടന്നു. സിദ്ദീഖ് പളളി ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന 'ഫോര്‍ ഒ ക്ലോക്ക്' എന്ന റസ്റ്റോറന്‍റിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ മോഷണം നടന്നത്. 30,000 രൂപ നഷ്ടമായതായാണ് പരാതി.

പുലര്‍ച്ചെ രണ്ടോടെയാണ് മോഷ്ടാവ് ഹോട്ടലിന് സമീപം എത്തിയത്. സിസിടിവി ഉണ്ടെന്ന് മനസ്സിലാക്കിയതിനാല്‍ തലയില്‍ മുണ്ടിട്ടാണ് ഇയാള്‍ വന്നത്. പളളിയുടെ പിറകിലുള്ള കാടുപിടിച്ച പ്രദേശത്തു കൂടിയാണ് ഇയാള്‍ ഹോട്ടലിന് സമീപത്തേക്ക് എത്തിയത്. ഹോട്ടലിന്‍റെ ഒരു വശത്തായുള്ള ഡോര്‍ തുറന്ന് അകത്ത് കടക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഹോട്ടലിന്‍റെ ഉള്ളില്‍ കയറിയ ഇയാള്‍ ക്യാഷ് കൗണ്ടര്‍ തകര്‍ത്താണ് പണം കവര്‍ന്നത്. 

രാവിലെ കട തുറക്കാനെത്തിയവരാണ് മോഷണ വിവരം അറഞ്ഞത്. തുടര്‍ന്ന് കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

ഹോട്ടലുകൾക്ക് റേറ്റിങ് ചെയ്യിച്ച് ചെറിയ പ്രതിഫലം നൽകി വിശ്വാസം നേടി, പിന്നാലെ വലിയ തട്ടിപ്പ്; ഒടുവിൽ പിടിവീണു
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു