വീടുപണിക്കിടെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് വീണ് യുവാവ് മരിച്ചു

By Web TeamFirst Published May 21, 2019, 11:54 PM IST
Highlights

ഗുരുതരമായി പരിക്കേറ്റ ഹബീബിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴിക്കോട്: വീടുപണിക്കിടെ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ കളരിയിൽ കുഞ്ഞാലിക്കാന്‍റെ മകൻ ഹബീബ് (35) ആണ് മരിച്ചത്. വീടിന്‍റെ കോണ്‍ക്രീറ്റ് പണിക്കിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഹബീബിനെ  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

click me!