കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ മിമിക്രി കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

By Web TeamFirst Published May 21, 2019, 5:36 PM IST
Highlights

കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 
 

കോഴിക്കോട്: കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ മിമിക്ര കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ ഇന്നലെ രാത്രി പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്.  കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്. പരേതനായ ചക്കുംകടവ് എൻ എസ് മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് റഫീഖ്. മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന്  വച്ച ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.


 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 


 

click me!