അനധികൃത പാര്‍ക്കിംഗ് നിരോധിച്ചിട്ടും ഫലമില്ല;ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരം വാഹനങ്ങള്‍ കൊണ്ട് നിറയുന്നു

By Web TeamFirst Published May 21, 2019, 10:19 PM IST
Highlights

അനധികൃത പാര്‍ക്ക് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ പൊലീസ് ഇടപ്പെട്ട് അടുത്തിടെയാണ് നടപടി സ്വീകരിച്ചത്. 
 

ആലപ്പുഴ: പാര്‍ക്കിംഗ് നിരോധിച്ചെങ്കിലും ആലപ്പുഴ കെഎസ്ആര്‍ടിസി പരിസരം വാഹനങ്ങള്‍ കൊണ്ട് നിറയുകയാണ്. നിരോധനം വകവെക്കാതെ നൂറുകണക്കിന് ഇരുചക്രവാഹനങ്ങളാണ് റോഡിന്‍റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ഇതുമൂലം മറ്റ് വാഹനങ്ങള്‍ കടന്നുപോകുന്നതിന് തടസം നേരിടുന്നതായി വീണ്ടും  പരാതി ഉയരുകയാണ്. അനധികൃത പാര്‍ക്ക് സംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ പൊലീസ് ഇടപ്പെട്ട് അടുത്തിടെയാണ് നടപടി സ്വീകരിച്ചത്. 

വാഹനങ്ങള്‍ക്ക് പിഴയടക്കം ഈടാക്കിയിരുന്നെങ്കിലും അതൊന്നും കണക്കിലെടുക്കാതെ വീണ്ടും പാര്‍ക്കിംഗ് തുടരുകയാണ്. അതേസമയം, ആലപ്പുഴ ബസ് സ്റ്റാന്‍ഡ് പരിസരത്ത്  പാര്‍ക്കിംഗിനായി മറ്റ് സ്ഥലമില്ലാത്തതിനാല്‍ ബുദ്ധിമുട്ടുകയാണെന്ന് വാഹന ഉടമകള്‍ പറയുന്നു. മറ്റുവാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ തട്ടി ചെറിയ അപകടങ്ങളും ഇവിടെ പതിവാണ്. സുരക്ഷിതത്വമില്ലാതെയുള്ള പാര്‍ക്കിംഗിനെതിരെ കെ എസ് ആര്‍ ടി സി വീണ്ടും പൊലീസിനെ സമീപിച്ചിട്ടുണ്ട്. 

click me!