
നിലമ്പൂര്‍: മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ റബ്ബര്‍ മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തലയില്‍ വീണ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ചാലിയാര്‍ പഞ്ചായത്തിലെ ആനപ്പാറ സ്വദ്ദേശി കളത്തിങ്ങല്‍ തൊടി അബ്ദുള്‍ നാസര്‍ (49) ആണ് ഇന്ന് രാവിലെ മരിച്ചത്. രാവിലെ ഏഴ് മണിയോടെയാണ് അപകടം സംഭവിച്ചത്. പി.വി.അബ്ദുള്‍ വഹാബ് എം.പിയുടെ ഉടമസ്ഥതയിലുള്ള തോട്ടുപൊയിലിലെ റബര്‍ എസ്റ്റേറ്റില്‍ മരം മുറിക്കുന്നതിനിടെയാണ് കൊമ്പ് മുറിഞ്ഞ് നാസറിന്‍റെ ദേഹത്ത് വീണത്.
തൊഴിലാളികള്‍ റബ്ബര്‍ മരം മുറിച്ചു മാറ്റുന്നതിന് ഇടയില്‍ കൊമ്പ് പൊട്ടി നാസറിന്‍റെ തലയില്‍ വീഴുകയായിരുന്നു. മരക്കൊമ്പ് വീണ് ഗുരുതര പരിക്കേറ്റ നാസറിനെ ഉടന്‍ തന്നെ മറ്റു തൊഴിലാളികളുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ ഗുരുതര മുറിവാണ് നാസറിനെ മരണത്തിലേക്ക് നയിച്ചത് എന്നാണ് ആശുപത്രി അധികൃതരില്‍ നിന്ന് ലഭിക്കുന്ന വിവരം. മിഷ്യന്‍ വാള്‍ ഉപയോഗിച്ച് അബ്ദുള്‍ നാസര്‍ മരംമുറിക്കുന്നതിനിടയില്‍ അപ്രതീക്ഷിതമായി മരക്കൊമ്പ് നാസറിന്റെ തലയിലേക്ക് പൊട്ടിവീഴുകയായിരുന്നുവെന്ന് മറ്റു തൊഴിലാളിക്കള്‍ പറഞ്ഞു.
മരത്തിന്റെ കൊമ്പ് നേരത്തെ തന്നെ പൊട്ടിയിരുന്നുവെന്നാണ് തൊഴിലാളികള്‍ പറയുന്നത്. എന്നാല്‍ ഇത് മരം മുറിക്കാന്‍ എത്തിയ തൊഴിലാളികള്‍ ആദ്യം കണ്ടിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. മരം മുറിക്കുന്നതിനിടെ മരകൊമ്പ് ഒടിഞ്ഞു വീഴുന്നത് മറ്റു തൊഴിലാളികള്‍ കണ്ടിരുന്നു. കൊമ്പ് മുറിഞ്ഞിട്ടുണ്ടെന്നും ഓടി മാറിക്കോ എന്നും മറ്റ് തൊഴിലാളികള്‍ ഉച്ചത്തില്‍ വിളിച്ച് പറഞ്ഞ് നാസറിനെ അറിയിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മരം മുറി യന്ത്രത്തിന്റെ ശബ്ദത്തില്‍ നാസറിന് മുന്നറിയിപ്പ് കേള്‍ക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം നിലമ്പൂര്‍ പൊലീസിന്റെ നേത്യത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്മാര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Read More : വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി;കാലടി സര്‍വകലാശാലയുടെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ക്ക് സസ്പെൻഷൻ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam