ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാൻസര്‍ ഉത്തരവിലൂടെ വിലക്കി.
മലപ്പുറം : കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ തിരുവനന്തപുരം കാമ്പസ് ഡയറക്ടര്‍ ഡോ എസ്.എസ് പ്രതീഷിനെ സസ്പെൻഡ് ചെയ്തു. ഓണാഘോഷത്തിനിടയിൽ അപമര്യാദയായി പെരുമാറിയെന്ന വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. ഡോ. എസ് എസ് പ്രതീഷ് ക്യാമ്പസില്‍ പ്രവേശിക്കുന്നതും പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയോട് ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുന്നതും വൈസ് ചാൻസര്‍ ഉത്തരവിലൂടെ വിലക്കി.
read more കൊച്ചിയെ ത്രസിപ്പിച്ച്, കേരളത്തിൽ ആദ്യമായി ഓപ്പൺ സ്റ്റേജ് സംഗീത നിശയുമായി സണ്ണി ലിയോൺ
പരീക്ഷയില്‍ മനപൂര്‍വം തോല്‍പിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികൾ അധ്യാപകനനെ കെട്ടിയിട്ട് തല്ലി
പരീക്ഷയില്‍ മനപൂര്‍വം തോല്‍പിച്ചുവെന്നാരോപിച്ച് ജാര്‍ഖണ്ഡില്‍ വിദ്യാര്‍ഥികൾ അധ്യാപകനനെ കെട്ടിയിട്ട് തല്ലി. സ്കൂൾ പ്രിന്‍സിപ്പലിന്‍റെ അനുവാദത്തോടെയായിരുന്നു മര്‍ദനം. സംഭവത്തില്‍ പ്രിന്‍സിപ്പലിനും പതിനൊന്ന് വിദ്യാര്‍ഥികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
ജാര്‍ഖണ്ഡിലെ ദുംക ജില്ലയിൽ പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറച്ച് നല്‍കി മനപൂര്‍വം തോല്‍പിച്ചുവെന്നാരോപിച്ചാണ് വിദ്യാര്‍ഥികൾ അധ്യാപകനെ മര്‍ദിച്ചത്. മാര്‍ക്ക് കുറഞ്ഞതിന്റെ കാരണം വ്യക്തമാക്കാന്‍ അധ്യാപകര്‍ തയാറായില്ലെന്നും വിദ്യാര്‍ഥികൾ പറയുന്നു. ഈ വിഷയം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ സ്കൂളിലേക്ക് വിളിച്ച് വരുത്തിയ ശേഷമാണ് അധ്യാപകരെ മര്‍ദിച്ചത്. അധ്യാപകന് പുറമേ സ്കൂളിലെ ക്ലര്‍ക്കിനും മര്‍ദനമേറ്റു.
read more കീശ നിറയെ എടിഎം കാര്‍ഡുകള്‍, ഗൂഗിള്‍ പേ; കള്ളന്മാര്‍ പോലും ഞെട്ടുന്ന ട്രിക്കുകളുമായി എംവിഡി!
പൊലീസും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമെത്തിയാണ് ഇവരെ മോചിപ്പിച്ചത്. സ്കൂൾ പ്രിന്‍സിപ്പലിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു മര്‍ദനമെന്ന് അധ്യാപകര്‍ ആരോപിച്ചു. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക് അവസാന ഫലത്തില്‍ ഉൾപ്പെടുത്താതെ പോയതാണ് വിദ്യാര്‍ഥികൾ തോല്‍ക്കാന്‍ കാരണമെന്നാണ് അധ്യാപകരുടെ വിശദീകരണം. പ്രാക്ടിക്കല്‍ പരീക്ഷയുടെ മാര്‍ക്ക്, അവസാന ഫലത്തില്‍ ചേര്‍ക്കേണ്ടത് പ്രിന്‍സിപ്പലാണ്. ഇതില്‍ പ്രിന്‍സിപ്പല്‍ വീഴ്ച വരുത്തിയതു മൂലമാണ് വിദ്യാര്‍ഥികൾ കൂട്ടത്തോടെ തോറ്റതെന്നും അധ്യാപകര്‍ പറയുന്നു. മര്‍ദനമേറ്റ അധ്യാപകന്റെ പരാതിയിലാണ് പ്രിന്‍സിപ്പലിനും വിദ്യാര്‍ഥികൾക്കുമെതിരെ കേസെടുത്തത്.
