കോഴിക്കോട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Published : Jun 04, 2020, 08:16 PM IST
കോഴിക്കോട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

Synopsis

ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന കുറ്റിക്കാട്ടൂര്‍ സ്വദേശിയാണ് അപകടത്തില്‍ മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്ത് മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിക്കാട്ടൂര്‍ സ്വദേശി ആലി(49) ആണ് മരിച്ചത്. ചാത്തമംഗലത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകും വഴിയാണ് അപകടം. 

ആര്‍ടിഒ ഓഫീസ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് സ്കൂട്ടര്‍ ഓടിച്ചിരുന്ന അലിക്ക് ഗുരുത പരിക്ക് ഏല്‍ക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പം ഉണ്ടായിരുന്ന കലാം എന്നയാള്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. ജുമൈലയാണ് ആലിയുടെ ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം