കിണറിന് മുകളിലെ സർവ്വീസ് ലൈനിൽ ഓല വീണു, എടുത്തു മാറ്റുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം

Published : Sep 25, 2025, 05:37 PM IST
Death

Synopsis

കാസർകോട് ഉദുമയിൽ കിണറ്റിൽ വീണ് 18 വയസുകാരൻ മരിച്ചു. കിണറിന് മുകളിലെ സർവ്വീസ് ലൈനിൽ നിന്ന് ഓല എടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കാസർകോട്: ഉദുമയിൽ യുവാവ് കിണറ്റിൽ വീണ് മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് (18) ആണ് മരിച്ചത്. കിണറിന് മുകളിൽ സർവ്വീസ് ലൈനിൽ വീണ ഓല എടുത്ത് മാറ്റുന്നതിനിടെ കാൽ വഴുതി കിണറിലേക്ക് വീഴുകയായിരുന്നു. ഓല എടുത്തുമാറ്റുന്നതിനിടെ കാൽ വഴുതി അശ്വിൻ കിണറിലേക്ക് വീണു. വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കിണറിൽ നിന്ന് പുറത്തെടുത്ത അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരവിന്ദിന്റെയും അംബുജാക്ഷിയുടെയും മകനാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് 18.5 ലക്ഷം നഷ്ടപരിഹാരം, ബാക്കി തുക ലഭിക്കാൻ അനന്തരാവകാശ സർട്ടിഫിക്കറ്റ് വേഗം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
സുരേഷ് കോഴിക്കോട്ടെ പുഴയോരം' ഹോട്ടലിൽ എത്തിയത് ജോലി തേടി, അടുത്ത ദിവസം പുലർച്ചെ വാതിൽ തകർത്ത് മോഷണം; പിടിയിൽ