
പാലക്കാട് : പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മണ്ണാർക്കാട് കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി ബിബിത്താണ് (30) മരിച്ചത്. പാലക്കാട് കോഴിക്കോട് ദേശീയപാതയിലെ കല്ലടിക്കോട് കാഞ്ഞിക്കുളം ഭാഗത്ത് വെച്ചാണ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടമുണ്ടായത്. രാത്രി 10:45ന് കാഞ്ഞിക്കുളം വളവിലായിരുന്നു സംഭവം. ഓട്ടോറിക്ഷയിലുണ്ടായിരുന്ന നാലുപേർക്കും പരിക്കേറ്റു. ഒരാളുടെ നിലഗുരുതരമാണ്. രണ്ടാമനെ മെഡിക്കൽ കോളേജിലേക്ക് മാറ്റും. ഓടിക്കൊണ്ടിരിക്കെ ഓട്ടോറിക്ഷ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ കടമ്പഴിപ്പുറം കോണിക്കഴി സ്വദേശി സുജിത്തിനാണ് ഗുരുതര പരിക്കേറ്റു.
തൃക്കാക്കരയിൽ റോഡപകടത്തിൻ്റെ പേരിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാരന് സസ്പെൻഷൻ. തൃക്കാക്കരയിലെ സിവിൽ പൊലീസ് ഓഫിസർ നിർമൽ കുമാറിനെയാണ് സസ്പൻഡ് ചെയ്തത്. മദ്യപിച്ചു മനപൂർവം പ്രശ്നം സൃഷ്ടിച്ചതായുള്ള അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കാണ് റോഡ് അപകടത്തിന്റെ പേരിൽ ഫിസിയോ തെറാപ്പിസ്റ്റ് ആയ യുവാവിനെ നിർമ്മൽ കുമാർ മർദ്ദിച്ചത്. ജോയൽ എന്ന യുവാവിനെ മർദ്ദിച്ച കേസിലാണ് നടപടി. നിർമ്മലിന്റെയും ജോയലിന്റേയും വാഹനങ്ങളായിരുന്നു അപകടത്തിൽപ്പെട്ടത്. ജോയലിനെ മർദ്ദിക്കുന്നത് കണ്ട് നാട്ടുകാർ ഇടപെടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam