മഴവെള്ളം ഒലിച്ചുപോകുന്നതിനായി കര്‍സകാനില്‍ നിര്‍മിക്കുന്ന ഡ്രെയിനേജ് പ്രൊജക്ട് സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞു വീണ് തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു.  

മനാമ: ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. അല്‍ ലുസിയിലെ റോ‍ഡ് 26ല്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വിവരം ലഭിച്ചയുടന്‍ തന്നെ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തെത്തി.

മഴവെള്ളം ഒലിച്ചുപോകുന്നതിനായി കര്‍സകാനില്‍ നിര്‍മിക്കുന്ന ഡ്രെയിനേജ് പ്രൊജക്ട് സ്ഥലത്താണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞു വീണ് തൊഴിലാളികള്‍ കുടുങ്ങിപ്പോവുകയായിരുന്നു. മണ്ണിനടിയില്‍പെട്ടുപോയ ഒരു തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ക്കൊപ്പമുണ്ടായരുന്ന ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മണ്ണിടിഞ്ഞു വീണ് നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചതായും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട തൊഴിലാളിയുടെ കുടുംബത്തെ മന്ത്രാലയം അനുശോചനം അറിയിച്ചു.

Read also: ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ വീണ്ടും മഴയ്ക്ക് സാധ്യത

യാത്രയ്ക്കിടെ ജീവനക്കാരന്റെ ആകസ്‍മിക മരണം; ഗള്‍ഫ് എയര്‍ വിമാനം ഇറാഖില്‍ ഇറക്കി
മനാമ: യാത്രയ്ക്കിടെ ജീവനക്കാരന്‍ മരിച്ചതിനെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം അടിയന്തരമായി ഇറാഖില്‍ ഇറക്കി. ബഹ്റൈനില്‍ നിന്ന് പാരിസിലേക്ക് പോവുകയായിരുന്ന ജിഎഫ് 19 വിമാനമാണ് ഇറാഖിലെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ ഇറക്കിയത്. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ജീവനക്കാരന്റെ മരണത്തില്‍ കലാശിച്ചത്.

വിമാനം ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ച് ഒരു മണിക്കൂറും ഇരുപത് മിനിറ്റും കഴിഞ്ഞപ്പോളാണ് ജീവനക്കാരന് ഹൃദയാഘാതം ഉണ്ടായത്. ഈ സമയം വിമാനം 34,000 അടി ഉയരത്തിലായിരുന്നു. അടിയന്തര സാഹചര്യം പരിഗണിച്ച് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്റ് ചെയ്യാന്‍ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇറാഖിലെ ഇര്‍ബില്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്റിങിന് അനുമതി തേടിയത്. 

Read also:  വീട് വാടകയ്ക്ക് എടുത്ത് ചൂതാട്ടം നടത്തിയ പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു