ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു

Published : Nov 23, 2023, 09:44 AM ISTUpdated : Nov 23, 2023, 10:18 AM IST
ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു

Synopsis

കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം.

പത്തനംതിട്ട: ശബരിമലയിൽ ആറ് വയസുകാരിക്ക് പാമ്പുകടിയേറ്റു. കാട്ടാക്കടയിൽ നിന്ന് എത്തിയ ആറ് വയസ്സുകാരിക്കാണ് കടിയേറ്റത്. ഇന്ന് രാവിലെ സ്വാമി അയ്യപ്പൻ റോഡിലെ ഒന്നാം വളവിലായിരുന്നു സംഭവം. കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ ദിവസം മലപ്പുറം സ്വദേശിക്കും ശബരിമല ദർശനത്തിനിടെ പാമ്പ് കടിയേറ്റിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ