ലോറി നന്നാക്കുന്നതിനിടെ സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങി; തെങ്ങിനിടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Published : Jan 19, 2021, 09:59 PM ISTUpdated : Jan 19, 2021, 10:03 PM IST
ലോറി നന്നാക്കുന്നതിനിടെ സ്റ്റാര്‍ട്ടായി മുന്നോട്ടു നീങ്ങി; തെങ്ങിനിടയില്‍ കുരുങ്ങി യുവാവിന് ദാരുണാന്ത്യം

Synopsis

ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു.  

തിരുനാവായ: ലോറിയിലെ ഇലക്ട്രിക്ക് ജോലി ചെയ്യുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. തിരുനാവായയിലെ പെട്രോള്‍ പമ്പിന് സമീപത്തെ ഇലക്ട്രിക് വര്‍ക്ക്ഷോപ്പിലെ ജീവനക്കാരനാണ് ലോറിക്കും തെങ്ങിനുമിടയില്‍ കുടുങ്ങി മരിച്ചത്. പുറത്തൂര്‍ എടക്കനാട് പുളിയക്കാവില്‍ പ്രകാശന്റെ മകന്‍ ആകാശ്(18) ആണ് മരിച്ചത്. ലോറി നന്നാക്കുന്നതിനിടയില്‍ അബദ്ധത്തില്‍ സ്റ്റാര്‍ട്ടായി മുന്നോട്ട് നീങ്ങുകയും ആകാശ് അപകടത്തില്‍പ്പെടുകയുമായിരുന്നു.

ഒരാഴ്ച മുമ്പാണ് ജോലിക്കെത്തിയത്. അപകടം നടന്ന ഉടനെ കോട്ടക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മൊര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം തിരൂര്‍ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അരികിലുണ്ട് ചാമക്കാല'; 1500 ഫ്ലക്സ് ബോർഡുകൾ തയ്യാർ, മണ്ഡലത്തിന്റെ പേരില്ല, സ്വയം സ്ഥാനാർഥിയായി ചാമക്കാലയും
നീലേശ്വരത്ത് 2 ക്ഷേത്രങ്ങളിൽ നടന്ന കവർച്ച, പ്രതികൾ തമിഴ്നാട്ടിൽ പിടിയിൽ