
പത്തനംതിട്ട: പത്തനംതിട്ട ആനിക്കാട് ഗ്രാമ പഞ്ചായത്തിലെ വനിത പ്രസിഡന്‍റിന് നേരെ നഗ്നതാ പ്രദർശനം. പഞ്ചായത്ത് പ്രസിഡന്‍റ് സൂസൻ ഡാനിയേലിനെയും വനിതാ ജീവനക്കാരെയും അസഭ്യം പറഞ്ഞ ശേഷമാണ് യുവാവ് നഗ്നത പ്രദർശനം നടത്തിയത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. നടുറോഡിൽ യുവാവ് നഗ്നതാ പ്രദർശനം നടത്തുന്നതിന്‍റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസാണ് മദ്യ ലഹരിയിൽ നഗ്നത പ്രദർശിപ്പിച്ചത്. പൊലീസെത്തി അജിത്തിനെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു.