വാമനപുരം നദിയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published : Aug 02, 2026, 08:03 AM IST
thiruvananthapuram vamanapuram river death

Synopsis

ശനിയാഴ്ച രാവിലെ അഖിലും സുഹൃത്തുക്കളായ നാലുപേരും ചേർന്നു വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. കുളിക്കുന്നതിനിടയിൽ അഖിൽ കയത്തിൽ അകപ്പെടുകയായിരുന്നു.

തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വേങ്കവിള തയ്ക്കാട് സ്വദേശി അഖിൽ എ. ജെ (33) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ അഖിലും സുഹൃത്തുക്കളായ നാലുപേരും ചേർന്നു വാമനപുരം നദിയിൽ ചെല്ലഞ്ചി പാലത്തിനു സമീപം സപ്തപുരം കുളിക്കടവിൽ കുളിക്കാൻ ഇറങ്ങിയിരുന്നു. കുളിക്കുന്നതിനിടയിൽ അഖിൽ കയത്തിൽ അകപ്പെടുകയായിരുന്നു. സുഹൃത്തുക്കൾ തെരച്ചിൽ നടത്താൻ ശ്രമിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തതോടെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരമറിയിച്ചു. വിതുരയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് മൃതദേഹം കരയ്‌ക്കെടുത്തത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാലക്കുടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ഓൺലൈൻ ടാക്സി വിളിച്ച് പറവൂരിലേക്ക്, ബാഗിൽ വസ്ത്രങ്ങൾക്കുള്ളിൽ 37 കിലോ കഞ്ചാവ് രണ്ട് പേർ പിടിയിൽ
കൊടൈക്കനാലിലേക്ക് സുഹൃത്തുക്കൾക്കൊപ്പം യാത്ര, യുവാവിനെ കാണാതായിട്ട് ഒരുമാസം