വയനാട്ടില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് കോട്ടയം സ്വദേശി മുങ്ങി; പൊലീസ് കേസെടുത്തു

By Web TeamFirst Published Jun 6, 2020, 1:19 PM IST
Highlights

 തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചയാളാണ് മുങ്ങിയത്.

കല്‍പ്പറ്റ: വയനാട്ടില്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നയാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ച  കോട്ടയം വാകത്താനം ചിറ്റേടത്ത് സ്വദേശിയാണ് മുങ്ങിയത്. ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചതായി തിരുനെല്ലി പൊലീസ് പറഞ്ഞു. 

വെളളിയാഴ്ച്ച  നിരീക്ഷണത്തിലായ 394 പേര്‍ ഉള്‍പ്പെടെ നിലവില്‍ 3835 പേര്‍ വയനാട്ടില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 25 പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെടുന്ന 823 ആളുകള്‍ ഉള്‍പ്പെടെ 1846 പേര്‍ വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കൊവിഡ്-19 സ്ഥിരീകരിച്ച് 16 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയിലും രണ്ടു പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 

click me!