15 കിലോ കഞ്ചാവ് വണ്ടിയിൽ ഉപേക്ഷിച്ച് എക്സൈസിന്റെ കയ്യിൽ നിന്ന് ഓടി രക്ഷപ്പെട്ടു, 2 മണിക്കൂറിന് ശേഷം പൊക്കി പൊലീസ്

Published : Jun 27, 2025, 10:52 AM ISTUpdated : Jun 27, 2025, 10:58 AM IST
Kerala Police

Synopsis

എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു.

പത്തനംതിട്ട: എക്സൈസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടയാൾ തൊട്ടു പിന്നാലെ പൊലീസിന്റെ പിടിയിലായി. അടൂർ പഴകുളം സ്വദേശി ലൈജുവിന്റെ വാഹനത്തിൽ നിന്ന് 15 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തിരുന്നു. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാളെ 100 ഗ്രാം കഞ്ചാവുമായി രണ്ടുമണിക്കൂറിന് ശേഷം പന്തളം പൊലീസ് പിടികൂടുകയായിരുന്നു. ലഹരി മാഫിയ സംഘത്തിലെ പ്രധാനിയാണ് ലൈജു. കാപ്പാ കേസ് പ്രതിയായ ഇയാൾ രണ്ടാഴ്ച മുൻപാണ് ജയിൽ മോചിതനായത്. പ്രതിയെ പന്തളം പൊലീസ് എക്സൈസിന് കൈമാറി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫ്രിഡ്ജ് അടക്കമുള്ള സാധനങ്ങൾ പൊട്ടിത്തെറിച്ചു, വടക്കഞ്ചേരിയിൽ പ്രദേശമാകെ കറുത്ത പുക; മുളയം റോഡിലെ ആക്രി കടക്ക് തീപിടിച്ചു
സാമൂഹിക മാധ്യമങ്ങൾ സാഹിത്യ രംഗത്തെ പ്രതിഭകൾക്ക് വലിയ അവസരങ്ങൾ തുറന്നു: യുവ സാഹിത്യകാരി നിമ്ന വിജയ്