നിലമ്പൂരിൽ ബസ് യാത്രക്കിടെ അപ്രതീക്ഷിത സംഭവം; യാത്രക്കാരിലൊരാൾ ബോധരഹിതനായി കുഴഞ്ഞുവീണു; അഗ്നിരക്ഷാ സേനാംഗം ജീവൻ രക്ഷിച്ചു

Published : Mar 02, 2026, 06:32 PM IST
bus rescue

Synopsis

മലപ്പുറത്ത് ബസ് യാത്രക്കിടെ കുഴഞ്ഞുവീണ 65-കാരനായ യാത്രക്കാരന് സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം രക്ഷകനായി. തിരുവാലി അഗ്നി രക്ഷാ നിലയത്തിലെ ഫയർ ഓഫീസർ സി.കെ ജിജേഷ്, സോമൻ എന്നയാൾക്ക് സിപിആർ നൽകി ജീവൻ രക്ഷിക്കുകയായിരുന്നു

മലപ്പുറം: ബസ് യാത്രക്കിടെ ബോധരഹിതനായി കുഴഞ്ഞുവീണയാളെ സഹയാത്രികനായ അഗ്നിരക്ഷാ സേനാംഗം രക്ഷിച്ചു. മലപ്പുറം എടവണ്ണയില്‍ നിന്നും വണ്ടൂരിലേക്ക് പോവുകയായിരുന്ന നിച്ചൂസ് ബസിലാണ് സംഭവം. നിലമ്പൂര്‍ രാമന്‍കുത്ത് താമസിക്കുന്ന പത്തനംതിട്ട സ്വദേശി സോമന്‍ (65) ആണ് ബസ് യാത്രക്കിടെ കുഴഞ്ഞുവീണത്. ഈ സമയത്ത് ബസിലുണ്ടായിരുന്ന കോഴിക്കോട് ബാലുശേരി സ്വദേശിയും തിരുവാലി അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻ്റ് റെസ്ക്യു ഓഫീസറുമായ സികെ ജിജേഷാണ് രക്ഷാപ്രവർത്തനം നടത്തിയത്. സോമന് അടിയന്തിരമായി സിപിആർ നൽകി ഹൃദയമിടിപ്പ് നിലനിർത്തിയ അദ്ദേഹം ജീവൻ തിരിച്ചുപിടിക്കുകയായിരുന്നു. തുടർന്ന് ബസിലുണ്ടായിരുന്ന എല്ലാവരെയും വഴിയിലിറക്കിയ ശേഷം വാഹനം സോമനെയും കൊണ്ട് എടവണ്ണ കുടുംബാരോഗ്യ കേന്ദ്രത്തിലും പിന്നീട് ഇഎംസി ആശുപത്രിയിലും എത്തിച്ചു. പിന്നീട് സോമനെ മഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കും മാറ്റി. ഇവിടെ നടത്തിയ പരിശോധനയിൽ സോമന് കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ല. പിന്നീട് ഇദ്ദേഹത്തെ ഡിസ്‌ചാർജ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ
വിൽക്കുന്നത് ആയുർവേദ തൈലം, താമസവും സ്റ്റോറേജും വാടകവീട്ടിൽ, പൊലീസ് പരിശോധിച്ചപ്പോൾ ഹാഷിഷ് ഓയിലും 21.5 കിലോ കഞ്ചാവും