മുഖംമൂടി ധരിച്ചിട്ടും ആളെ കിട്ടി; ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയുടെ സ്വര്‍ണ മാല തട്ടിപ്പറിച്ചോടിയ യുവാവ് പിടിയില്‍

Published : Sep 07, 2025, 08:31 PM IST
man who snatched gold chain of woman arrested in Wayanad

Synopsis

മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ റോഡിലേക്ക് തള്ളിയിട്ട് പ്രതി രക്ഷപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

സുല്‍ത്താന്‍ബത്തേരി: കൂട്ടുകാര്‍ക്കൊപ്പം ഗേള്‍സ് ഹോസ്റ്റലിലേക്ക് നടന്നു പോവുകയായിരുന്ന യുവതിയുടെ മാല പിടിച്ചുപറിച്ചു കടന്നുകളഞ്ഞ യുവാവിനെ പൊലീസ് പിടികൂടി. കുപ്പാടി വെള്ളായിക്കുഴി ഉന്നതിയിലെ ബിനുവിനെയാണ് (29) അറസ്റ്റ്‌ ചെയ്തത്. ഇക്കഴിഞ്ഞ 29ന് രാത്രിയായിരുന്നു സംഭവം. 

തിരിച്ചറിയാതിരിക്കാന്‍ മുഖംമൂടി ധരിച്ചാണ് പ്രതി എത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം കുപ്പാടിയിലെ ഗേള്‍സ് ഹോസ്റ്റലിലേക്ക് പോകുകയായിരുന്ന മടക്കിമല സ്വദേശിനിയുടെ സ്വര്‍ണ മാലയാണ് അപഹരിച്ചത്. അര പവന്‍ തൂക്കം വരുന്ന മാലയാണ് തട്ടിപ്പറിച്ചത്. മോഷണ ശ്രമം തടയാന്‍ ശ്രമിച്ച യുവതിയെ റോഡിലേക്ക് തള്ളിയിട്ട് പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ പൊലീസിന് ലഭിച്ച സാക്ഷി മൊഴികളും സി സി ടി വി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ