
ചേർത്തല: കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയെ കണ്ടെത്തി തിരികെ നൽകി കുറുപ്പംകുളങ്ങര അഞ്ജലി ഡ്രൈവിങ് സ്കൂൾ ഉടമ എ സജീവ് കുമാർ മാതൃകയായി. പള്ളേച്ചിറ ശ്യാംകുമാറിന്റെ മകൻ റോക്കി ശ്യാമിന്റേതാണ് നഷ്ടപ്പെട്ട ഒരു പവനോളം വരുന്ന മാല. വ്യാഴാഴ്ച വൈകിട്ട് ചേർത്തല റോക്കികവലയിൽ ഷണ്മുഖ ക്ഷേത്രത്തിനു സമീപത്തുനിന്നാണ് സജീവ് കുമാറിന് മാല ലഭിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ ഉടമയെ കണ്ടെത്താനാകാതെ വന്നതോടെ അദ്ദേഹം മാല ചേർത്തല പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. തുടർന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നടത്തിയ അറിയിപ്പിലൂടെയാണ് ഉടമയെ തിരിച്ചറിഞ്ഞത്. മകനെ സ്കൂളിൽനിന്ന് വിളിച്ചുകൊണ്ടുവരുമ്പോഴാണ് മാല നഷ്ടപ്പെട്ടതെന്നും വീട്ടിൽ എത്തിയശേഷമാണ് വിവരമറിഞ്ഞതെന്നും ശ്യാംകുമാർ പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ ശ്യാംകുമാർ സ്റ്റേഷനിലെത്തി സജീവ് കുമാറിൽ നിന്ന് മാല ഏറ്റുവാങ്ങി. ചേർത്തല സ്റ്റേഷൻ ഓഫീസര്‍ ബി ഹേമന്ത് കുമാർ, സിവിൽ പൊലീസ് ഓഫിസര്‍ കെ പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു മാല കൈമാറിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam