പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

Published : May 27, 2022, 10:36 AM ISTUpdated : May 27, 2022, 10:38 AM IST
പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു

Synopsis

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്

കണ്ണൂര്‍: പൊള്ളലേറ്റ നിലയിൽ റോഡരികിൽ കണ്ടെത്തിയ വയോധികൻ മരിച്ചു. കാസർകോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78)  മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് കണ്ണൂർ ചക്കരക്കൽ മതുക്കോത്ത് റോഡരികിൽ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ഇയാളെ കണ്ടെത്തിയത്. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.  

'ഫൈറൂസിന് അടികിട്ടി, ഇനി അടുത്തത് ആഷിക്', യുവാവിന്റേത് കൊലപാതകമെന്ന് സൂചിപ്പിച്ച് ശബ്ദരേഖ

പുത്തൻ ബൈക്ക് സുഹൃത്തുക്കളെ കാണിച്ച് മടങ്ങുന്നതിനിടെ അപകടം, യുവാവ് മരിച്ചു

പാലക്കാട്: പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. ബൈക്ക് കാറുമായി കൂട്ടിയിടിച്ചാണ് ബൈക്ക് ഉടമയായ 19 കാരൻ ഷാജഹാൻ മരിച്ചത്. . പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനാണ്. ഒറ്റപ്പാലം പത്തൊമ്പതാം മൈലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലത്തേക്ക് പോകുകയായിരുന്ന കാറുമായാണ് ബൈക്ക് ഇടിച്ചത്.

വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി 9.45 ഓടെയാണ് അപകടമുണ്ടായത്. പിന്നിലുണ്ടായിരുന്ന മറ്റൊരു ബൈക്കും അപകടത്തിൽപ്പെട്ടെങ്കിലും യാത്രികൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കമിതാക്കളുടെ ശ്രദ്ധയ്ക്ക്, ഇത് പൊതുവഴിയാണ്, ചോദ്യം ചെയ്യപ്പെടും'; കുതിരപ്പാടത്ത് റോഡിൽ വിചിത്ര മുന്നറിയിപ്പ് ബോര്‍ഡ്
കിണർ വൃത്തിയാക്കാൻ ഇറങ്ങി, കയർ പൊട്ടി മധ്യവയസ്കൻ വീണത് 80 അടി താഴ്ചയിലേക്ക്, വെള്ളത്തിൽ നിന്ന് അത്ഭുതരക്ഷ