
ആലപ്പുഴ: അമ്പലപ്പുഴയിൽ കാണാതായ യുവാവിൻ്റെ മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്ന് ലഭിച്ചതിന് പിന്നാലെ അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം അടച്ചു. അമ്പലപ്പുഴ സ്വദേശി മുകേഷിൻ്റെ മൃതദേഹമാണ് ക്ഷേത്രക്കുളത്തിൽ നിന്ന് കിട്ടിയത്. ഇദ്ദേഹത്തെ കാണാതായതിന് പിന്നാലെ നാട്ടുകാര്‍ തെരച്ചിൽ നടത്തിയിരുന്നു. ക്ഷേത്രക്കുളത്തിൻ്റെ കൽപ്പടവിൽ നിന്ന് യുവാവിൻ്റെ ചെരുപ്പ് കണ്ടെടുത്തതോടെ കുളത്തിൽ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ തെരച്ചിൽ നടത്തി. ഇവിടെ നിന്ന് കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെയാണ് ക്ഷേത്രം അടച്ചത്. ഇനി ക്ഷേത്രക്കുളം വറ്റിച്ച്, പരിഹാര ക്രിയകൾ നടത്തിയ ശേഷം മാത്രമേ ക്ഷേത്രം തുറക്കൂവെന്നാണ് ഭരണസമിതിയുടെ അറിയിപ്പ്. മുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം പരിശോധനയടക്കം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam