Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് രണ്ട് കുട്ടികളടക്കം മൂന്ന് പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു 

അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഉച്ചതിരിഞ്ഞ് 3 30 തോടെ ഗോവിന്ദ വിലാസം സ്കൂളിന് പരിസരത്ത് വെച്ചായിരുന്നു സംഭവം.

three people including two children attacked by stray dog
Author
First Published Sep 11, 2022, 4:59 PM IST

കോഴിക്കോട് : സംസ്ഥാനത്ത് തെരുവ് നായ ശല്യം അതിരൂക്ഷം. ഏറ്റവും ഒടുവിൽ, കോഴിക്കോട് നഗര പ്രദേശമായ അരക്കിണറിൽ രണ്ട് കുട്ടികളടക്കം മൂന്നുപേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഷാജുദ്ദീന്‍, ആറാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ വൈഗ, ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനിയായ നൂറാസ് എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. ഉച്ചതിരിഞ്ഞ് 3 30 തോടെയാണ് സ്കൂളിന് സംഭവം. ഗോവിന്ദപുരം സ്കൂളിന് സമീപത്തെ ഇടവഴിയിലൂടെ പോകുകയായിരുന്നവരെയാണ് നായ കടിച്ചത്. നാട്ടുകാരാണ് ഇവരെ നായയിൽ നിന്നും രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് എത്തിച്ചത്. കുട്ടികളുടെ കാലിന്റെ പിൻഭാഗത്തും മുഖത്തും കൈകളിലും മാരകമായ രീതിയിൽ മുറിവേറ്റിട്ടുണ്ട്. നായ ഓടിപ്പോയി. ഒറ്റപ്പെട്ട പ്രശ്നമല്ലെന്നും പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

അതേ സമയം, കോഴിക്കോട് വിലങ്ങാട്, തെരുവുനായ ആക്രമണത്തിൽ ആറാം ക്ലാസുകാരന് പരിക്കേറ്റു. വിലങ്ങാട് മലയങ്ങാട് സ്വദേശി ജയന്‍റെ മകൻ ജയസൂര്യനാണ് നായയുടെ കടിയേറ്റത്. സഹോദരനോടൊപ്പം കടയിൽ പോയി മടങ്ങിവരുന്ന വഴിയായിരുന്നു തെരുവുനായ ആക്രമിച്ചത്. തുടയിൽ കടിയേറ്റ കുട്ടിയെ നാദാപുരം ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വീട്ടിലേക്ക് അയച്ചു. 

സാധനങ്ങള്‍ വാങ്ങി മടങ്ങവേ തെരുവുനായയുടെ കടിയേറ്റു, ആറാം ക്ലാസ് വിദ്യാര്‍ത്ഥി ചികിത്സയില്‍

 

കൊല്ലം ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു

കൊല്ലം ശാസ്താംകോട്ടയിൽ കഴിഞ്ഞ ദിവസം രണ്ട് സ്ത്രീകളെ കടിച്ച തെരുവുനായ ചത്തു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലാണ് വീട്ടമ്മമാരെ നായ കടിച്ചത്. ഇവർ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രദേശത്തെ വളർത്തു മൃഗങ്ങളെയും മറ്റു നായ്ക്കളെയും ചത്ത തെരുവുനായ കടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ചത്ത നായക്ക്പേവിഷബാധയുണ്ടെന്നാണ് സംശയം. കഴിഞ്ഞദിവസം ശാസ്താംകോട്ട തടാകം കാണാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന്റെ കുടുംബവും തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലാണ്.

തെരുവുനായ ശല്യം: സ്ഥിതി ഗുരുതരമെന്ന് മന്ത്രി എം.ബി.രാജേഷ്, മുഖ്യമന്ത്രിയുമായി ചർച്ച ചെയ്ത ശേഷം കർമപദ്ധതി

Follow Us:
Download App:
  • android
  • ios