ബാ​ഗ് പരിശോധനയിൽ കുടുങ്ങി; കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ  

By Web TeamFirst Published Sep 11, 2022, 3:15 PM IST
Highlights

ഇയാളുടെ മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൻസൂറിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. 

കണ്ണൂർ: കണ്ണൂരിൽ 10 കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കണ്ണൂർ മാണിയൂർ സ്വദേശി ഹിബ മൻസിലിൽ മൻസൂർ ആണ് പിടിയിലായത്. ഇന്നലെ രാത്രി 10 മണിയോടെ വളപട്ടണം പാലത്തിൽ വാഹന പരിശോധന നടത്തുമ്പോൾ ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തുകയായിരുന്നു.  തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്.  വളപട്ടണം പാലത്തിന് സമീപം പതിവ് പരിശോധനയിലായിരുന്നു എക്സൈസ്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതിനെ തുടർന്ന് മൻസൂറിൻ്റെ കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചു.  രണ്ട് പൊതികളിലായാണ് 10 കിലോ കഞ്ചാവ് ബാഗിൽ സൂക്ഷിച്ചിരുന്നത്. 2019 ൽ കഞ്ചാവ് കടത്തിയതിന് ഇരിട്ടി റേഞ്ചിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അറസ്റ്റിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ മൻസൂർ എക്സൈസിൻ്റെ നിരീക്ഷണത്തിൽ ആയിരുന്നു. ഇയാളുടെ മൊബൈൽ ഫോണും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ മൻസൂറിനെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. 

ലോറിയിലുള്ളത് അച്ഛനും മകനും, ആന്ധ്രയിൽ നിന്ന് തൊടുപുഴയ്ക്കുള്ള ലോഡിൽ ഉണ്ടായിരുന്നത് എൺപത് കിലോ കഞ്ചാവ്

അപകടത്തിന് പിന്നാലെ ബൈക്ക് യാത്രികൻ ഓടി, ഒപ്പം നാട്ടുകാരും, ഒടുവിൽ പിടികൂടിയത് കഞ്ചാവ്

മലപ്പുറം: കൊളത്തൂരിൽ സ്വകാര്യ ബസുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ബൈക്ക് യാത്രികന്റെ ശ്രമം. അപകടത്തിൽ ഏറ്റ പരിക്ക് വക വെക്കാതെയാണ് യാത്രികൻ ഓടിയത്. പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. എന്നാൽ ഓടിയതിന്റെ കാരണം മനസ്സിലായത് കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവർ പരിശോധിച്ചപ്പോഴാണ്. കവറിൽ ഉണ്ടായിരുന്നത് കഞ്ചാവായിരുന്നു. ഇന്നലെ രാവിലെ പതിനൊന്നോടെ പാങ്ങ് ചേണ്ടിയിലാണ് അപകടം നടന്നത്. 

കാടാമ്പുഴ ഭാഗത്തുനിന്ന് വരികയായിരുന്ന ബസുമായാണ് എതിർ ദിശയിലെത്തിയ ബൈക്ക് ഇടിച്ചത്. യുവാവിന് കാര്യമായി പരുക്കേറ്റിരുന്നു. ആളുകൾ ഓടിക്കൂടിയതോടെ പരിക്ക് വകവയ്ക്കാതെ യുവാവ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപകടം മൂലമുണ്ടായ മാനസിക വിഭ്രാന്തിയാകുമെന്ന് കരുതി പിന്നാലെ ഓടിയ നാട്ടുകാർ യുവാവിനെ പിടികൂടി ചേണ്ടിയിലെ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. അവിടെവച്ചാണ് സംശയം തോന്നി കയ്യിലെ പ്ലാസ്റ്റിക് കവർ പരിശോധിച്ചത്. കൊളത്തൂർ പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിൽ എടുത്തു.

click me!