
ഇടുക്കി: അടിമാലിയില്‍ വെള്ളച്ചാട്ടത്തിനടുത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകും തടത്തിൽ ഉലഹന്നാൻ ജോണിന്‍റെ മകൻ ജോജി ജോൺ (40) ആണ് മരിച്ചത്. അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപത്താണ് ജോജി മൃതദേഹം കണ്ടെത്തിയത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരനാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്.
കലുങ്കിനുടുത്ത് ഒരു സ്കൂട്ടറും പെട്ടിയും ഇരിക്കുന്നത് കണ്ട് സംശയം തോന്നി നോക്കിയപ്പോഴാണ് വെള്ളച്ചാട്ടത്തിനടുത്ത് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പരിസരവാസികളെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. അടിമാലി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ ആരംഭിച്ചു. ജോജി ഇവിടേക്ക് വരാനായി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന പെട്ടിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യാത്രക്കിടെ കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് പ്രാഥമിക നിഗമനം.
Read More : നഴ്സിംഗ് റൂമില്‍ അതിക്രമിച്ച് കയറി രോഗി; തടഞ്ഞ ജീവനക്കാരെ കത്രികകൊണ്ട് കുത്തി, സംഭവം കായംകുളത്ത്
അതിനിടെ തിരുവനന്തപുരത്ത് താമസിക്കുന്ന ഫ്ളാറ്റിന് താഴെ വീണ് കിടക്കുന്ന നിലയിൽ കണ്ടെത്തിയ മത്സ്യത്തൊഴിലാളി മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. വിഴിഞ്ഞം മതിപ്പുറത്ത് പരേതനായ മുഹമ്മദ് അബ്ദുൽ ഖാദറിന്റെയും ആരിഫ ബീവിയുടെയും മകൻ നവാസ് ഖാൻ (37) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ 5.30 ഓടെയാണ് നവാസിനെ ഫ്ലാറ്റിന് താഴെ വീണ നലയില്‍ കണ്ടെത്തിയത്.
പുലര്‍ച്ചെ 2.30 ഓടെയാണ് നവാസ് കടലില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചെത്തിയത്. ഫ്ലാറ്റിലേക്ക് പോയ നവാസിനെ രാവിലെ നാട്ടുകാരാണ് ആദ്യം താഴെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടൻ തന്നെ വീട്ടുകാരെ വിവരമറിയിച്ചു. തുടര്‍ന്ന് ആദ്യം വിഴിഞ്ഞം ആശുപത്രിയിലും അവിടെ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam