റോഡരികിൽ മധ്യവയസ്കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിൽ, സമീപത്ത് കോടാലി

Published : Aug 16, 2025, 04:03 PM IST
death

Synopsis

രാജകുമാരിയിൽ മധ്യവയസ്കനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ഞകുഴി സ്വദേശി രമേശി (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കോടാലി കണ്ടെത്തിയെങ്കിലും പരിക്കുകളില്ല.

രാജകുമാരി : മധ്യവയസ്കനെ റോഡരികിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജകുമാരി മഞ്ഞകുഴി സ്വദേശി മോളകുടിയിൽ രമേശി (56)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ സമീപവാസികളാണ് മഞ്ഞകുഴി-വാതുകാപ്പ് റോഡരികിൽ മൃതദേഹം കണ്ടത്. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും ഒരു കോടാലിയും പൊലീസ് കണ്ടെത്തിട്ടുണ്ട്. ദേഹത്ത് പരിക്കുകളോ മുറിവുകളോ ഇല്ല.

ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം മൃതദേഹം പോസ്റ്റ്മാർട്ടത്തിനയക്കും. രണ്ട് വർഷമായി ഇയാൾ ഒറ്റക്കാണ് താമസിക്കുന്നത്. വീട്ടിൽ നിന്നും 30 മീറ്റർ മാറി റോഡരുകിലാണ് മൃതദേഹം കണ്ടത്. രമേശൻ അപസ്മാര രോഗ ബാധിതനായിരുന്നെന്ന് പോലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകു.

 

 

 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ