
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം റെയിൽവേ ട്രാക്കിനോട് ചേർന്ന് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ സ്വദേശിയായ എം.നവീൻ (21) ആണ് മരിച്ചത്. ചെറുന്നിയൂർ കട്ടിംഗിൽ റെയിൽവേ ട്രാക്കിന് സമീപത്തായാണ് മൃതദേഹം കണ്ടത്. തുടർന്ന് നാട്ടുകാർ വർക്കല പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
നവീന്റെ ബൈക്കും റെയിൽവേ ട്രാക്കിന് സമീപത്തായി നിർത്തിയിട്ടനിലയിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവം ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam