ബസിൽ കടത്തിയത് 432 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളിക, 6 വർഷത്തിന് ശേഷം പ്രതിക്ക് 10 വർഷം കഠിന തടവ്, പിഴ

Published : Jul 10, 2025, 07:18 PM IST
drug smuggling case verdict

Synopsis

432 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളുമായാണ് സഫറുദ്ദീനെ പിടികൂടിയത്.

കണ്ണൂർ: മയക്കുമരുന്ന് ഗുളികകൾ ബസിൽ കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് . വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് കോടതി. കൊയിലാണ്ടി സ്വദേശി സഫറുദ്ദീൻ.പി(35 ) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2018 ഡിസംബർ 23 നാണ് കേസിനാസ്പദമായ സംഭവം. 432 സ്പാസ്മോ പ്രോക്സിവോൺ പ്ലസ് ഗുളികകളും, 36 നൈട്രാസെപ്പാം ഗുളികകളുമായാണ് സഫറുദ്ദീനെ പിടികൂടിയത്.

കേരള കർണാടക ഇന്‍റർ സ്റ്റേറ്റ് ബസിൽ നിന്നുമാണ് കൂത്തുപറമ്പ് എക്സൈസ് ഇൻസ്‌പെക്ടർ പ്രമോദ്.കെ.പി യുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സഫറുദ്ദീനെ പൊക്കുന്നത്. തുടർന്ന് കേസിന്റെ അന്വേഷണം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. രാഗേഷ് പൂർത്തിയാക്കി കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. വടകര അഡീഷണൽ ഡിസ്‌ട്രിക്‌ട് സെഷൻസ് ജഡ്ജ് ബിജു വി.ജിയാണ് പ്രതിക്കുള്ള ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.വി.കെ.ജോർജ് ഹാജരായി.

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം