
തിരുവനന്തപുരം: മൂത്ത സഹോദരന്‍റെ ക്വട്ടേഷനിൽ ഇളയ സഹോദരന്‍റെ വീട്ടിൽ പട്ടാപ്പകൽ ഗുണ്ടാ അക്രമണം. തിരുവനന്തപുരം മംഗലപുരം സ്വദേശി നിസാമുദീന്‍റെ വീടിന്‍റെ മതിൽ തകര്‍ത്ത ക്വട്ടേഷൻ സംഘം തടയാനെത്തിയ ബന്ധുക്കളെ തല്ലിച്ചതച്ചു. നിസാമുദീന്‍റെ മകളെയും അമ്മയെയും കയ്യേറ്റം ചെയ്തു.
മംഗലപുരം സ്വദേശി നിസാമ്മുദ്ദീന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഗുണ്ടാസംഘം ആക്രമണം നടത്തിയത്. ചുറ്റുമതിലുകൾ അടിച്ചുതകർത്തശേഷം വീട്ടിലേക്ക് കയറി. നിസാമുദ്ദീന്റെ പന്ത്രണ്ടുകാരിയായ മകളെയും, അമ്മയെയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്തെന്നാണ് പരാതി. ബന്ധുക്കളായ മുനീറിനെയും മുഹമ്മദ് ഷാഫിയെയും തല്ലിച്ചതച്ചെന്നും പരാതിയുണ്ട്. മൂത്ത സഹോദരനായ സലഫുദ്ദീനാണ് അക്രമത്തിന് പിന്നിലെന്നാണ് നിസാമുദ്ദീൻ പറയുന്നത്. നിസാമുദീൻറെ പരാതിയിൽ സലഫുദീൻ അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുത്തു.
അടുത്തടുത്ത വീടുകളിൽ താമസിക്കുന്ന നിസാമുദ്ദീനും സെയ്ഫുദ്ദീനും തമ്മിൽ വസ്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. റോഡിനെ സ്ഥലം നൽകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൽ നിസാമുദ്ദീന് അനുകൂലമായ കോടതിവിധി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ വീടിന് ചുറ്റും മതിൽ കെട്ടി. ഇതിലുള്ള വൈരാഗ്യം മൂലം സെയ്ഫുദ്ദീൻ ക്വട്ടേഷൻ നൽകി ഗുണ്ടാസംഘത്തെ അയച്ചെന്നാണ് നിസാമിന്റെ പരാതി. ഇതേ ഗുണ്ടാസംഘം രണ്ട് ദിവസം വീട് മാറി മറ്റൊരു വീട്ടിൽ അതിക്രമം നടത്തിയിരുന്നു. ഈ വീട്ടുകാരും പരാതി നൽകിയിട്ടുണ്ട്.
"
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam