മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍

Published : May 07, 2024, 11:21 AM ISTUpdated : May 07, 2024, 12:22 PM IST
മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പക; മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടി ഗൃഹനാഥന്‍

Synopsis

കണ്ണൂർ പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. മകൻ്റെ ഭാര്യയുടെ അച്ഛനും അയൽക്കാരനുമായ പവിത്രനാണ് ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ചത്. 

കണ്ണൂര്‍: കണ്ണൂരിൽ മകൾ താല്പര്യമില്ലാത്ത വിവാഹം കഴിച്ചതിന്റെ പകയിൽ മരുമകന്റെ മാതാപിതാക്കളെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. പേരൂൽ സ്വദേശി പവിത്രനാണ് മരുമകൻ്റെ മാതാപിതാക്കളെ വെട്ടി പരിക്കേൽപ്പിച്ചത്. പേരൂൽ സ്വദേശികളായ ലീല, ഭർത്താവ് രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. സുഹൃത്തിനൊപ്പം മകളുടെ ഭർതൃഗ്രഹത്തിൽ എത്തിയ പവിത്രൻ മരുമകന്‍റെ മാതാപിതാക്കളെ ആക്രമിക്കുകയായിരുന്നു. ലീലയുടെയും രവീന്ദ്രന്റെയും മകനായ ധനേഷിനെ പവിത്രന്റെ സമ്മതപ്രകാരമായിരുന്നില്ല മകൾ ശ്രീലക്ഷ്മി കല്യാണം കഴിച്ചത്.  ജനുവരിയിലായിരുന്നു ശ്രീലക്ഷ്മിയുടെ വിവാഹം. അതിലുണ്ടായ പകയെ തുടർന്നായിരുന്നു ആക്രമണം. രക്ഷപ്പെടാൻ ശ്രമിച്ച പവിത്രനെ പെരിങ്ങോം എസ് എച്ച് ഒ രാജേഷ് പിയുടെ നേതൃത്വത്തിൽ പയ്യന്നൂര്‍ നിന്നും കസ്റ്റഡിയിലെടുത്തു. ലീലയും രവീന്ദ്രനും ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:  ഭാര്യയെയും മകളെയും കൊലപ്പെടുത്തി ​ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു; മകൻ ​ഗുരുതരാവസ്ഥയിൽ

PREV
Read more Articles on
click me!

Recommended Stories

ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേക്ക് എറിയുന്നു, പൊതി ശേഖരിക്കുന്നത് യുവതി, കണ്ടത് നാട്ടുകാർ, പൊലീസ് പിടിച്ചു, പൊതിയിൽ കഞ്ചാവ്
മലപ്പുറത്ത് ബാറിൽ യുവാവിന്‍റെ ആക്രമണം, രണ്ട് ജീവനക്കാര്‍ക്ക് കുത്തേറ്റു, മദ്യകുപ്പികളും ഫര്‍ണിച്ചറുകളും അടിച്ചുതകര്‍ത്തു