ഊരിത്തെറിച്ച ടയർ ആദ്യം വയോധികൻ്റെ തലയ്ക്ക് തട്ടി, ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം

Published : Jun 28, 2026, 06:39 PM IST
Alappuzha Ksrtc Bus Accident

Synopsis

ആലപ്പുഴയിൽ കെഎസ്ആര്‍ടിസി ബസിന്റെ ടയർ ഊരിത്തെറിച്ച് അപകടം. പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് സംഭവം. ഊരിത്തെറിച്ച ടയർ തട്ടി റോഡരികിൽ നിന്നയാളുടെ തലയ്ക്ക് പരിക്കേറ്റു. 

പൂച്ചാക്കൽ: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുൻവശത്തെ ടയർ ഊരിത്തെറിച്ച് വയോധികന് പരിക്ക്. അരൂക്കുറ്റിയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് പൂച്ചാക്കൽ നഗരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് അപകടത്തിൽപെട്ടത്.

റോഡരികിൽ നിന്നിരുന്ന ഉദയപ്പൻ വട്ടത്തറ എന്നയാൾക്കാണ് ടയർ തട്ടി തലയ്ക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് വലിയ അപകടം ഒഴിവായത്. ബസിൽനിന്ന് ഊരിത്തെറിച്ച ടയർ റോഡരികിലുള്ള ശ്രീ അയ്യപ്പ ഹാർഡ്‌വെയർ ഷോപ്പിലേക്ക് ഇടിച്ചുകയറി ഏകദേശം 30,000 രൂപയുടെ നാശനഷ്ടമുണ്ടായതായി സ്ഥാപന ഉടമ ജയശ്രീ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിസയും ടിക്കറ്റും നൽകി ഏജന്റുമാരെ തായ്‌ലൻഡിലേക്ക് അയക്കുന്നത് അബു താഹിറും ഹരികൃഷ്ണനും; അന്തർദേശീയ ലഹരി മരുന്ന് ശൃംഖലയിലെ മുഖ്യ പ്രതികൾ പിടിയിൽ
കുന്നത്തൂരിൽ നിന്നും കാണാതായിട്ട് 2 ദിവസം, വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ