പാഞ്ഞടുത്ത് കാട്ടാന, ബൈക്ക് ഉപേക്ഷിച്ച് ഓടി ശശീന്ദ്രൻ; രക്ഷപ്പെട്ടത് കുറ്റിച്ചെടികൾക്കിടെ മറഞ്ഞിരുന്ന്

Published : Oct 16, 2026, 12:22 PM IST
Kollam Wild Elephant Attack

Synopsis

കൊല്ലത്ത് ബൈക്ക് യാത്രികന് നേരെ കാട്ടാനയുടെ ആക്രമണം. പത്തനാപുരം സ്വദേശി ശശീന്ദ്രന് നേരെ ആണ് കാട്ടാന പാഞ്ഞടുത്തത്. അച്ചൻകോവിൽ റോഡിൽ ചെമ്പനരുവി ചെമ്പോല പൂവണ്ണിലാണ് സംഭവം.

കൊല്ലം: കാട്ടാന ആക്രമിക്കാൻ എത്തിയപ്പോൾ ബൈക്ക് ഉപേക്ഷിച്ചു ഓടിയ യാത്രക്കാരന് വീണു പരിക്ക്. പത്തനാപുരം വെള്ളംതെറ്റി ബിനീഷ് ഭവനിൽ ശശീന്ദ്രന് (64) ആണ് പരിക്കേറ്റത്. അച്ചൻകോവിൽ റോഡിൽ ചെമ്പനരുവി ചെമ്പോല പൂവണ്ണിൽ ഇന്നലെ വൈകിട്ട് ആറുമണിക്കായിരുന്നു സംഭവം.

അച്ചൻകോവിലിൽ നിന്ന് പത്തനാപുരത്തേക്ക് ബൈക്കിൽ വരികയായിരുന്നു ശശീന്ദ്രൻ. ഇടുങ്ങിയ റോഡും വളവുമുള്ള ഇവിടെ ആന അടുത്തെത്തിയപ്പോഴാണ് ശശീന്ദ്രൻ കണ്ടത്. രക്ഷപ്പെടാനായി ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും ആന പിന്നാലെ ചിഹ്നം വിളിച്ചു പാഞ്ഞു. കാലിൽ തുമ്പിക്കൈ കൊണ്ട് തൊട്ടതുപോലെ തോന്നിയപ്പോൾ റോഡ് വശത്തെ താഴ്ചയിലേക്ക് ശശീന്ദ്രൻ വീഴുകയായിരുന്നു. വീഴ്ചയിൽ രണ്ടു കാലിനും പരിക്കേറ്റു.

ആനയെ പേടിച്ച് പരിക്കേറ്റ കാലുമായി കാട്ടിൽ കുറ്റിച്ചെടികൾക്കിടയിൽ മണിക്കൂറുകളോളം മറഞ്ഞിരുന്നാണ് രക്ഷപ്പെട്ടത്. ഇതുവഴിയെത്തിയ ജീപ്പിലെ യാത്രക്കാർ കണ്ട് നിർത്തിയതോടെ ഇതിൽ കയറി ചെമ്പനരുവി കുട്ടുമുക്കിലെത്തി. ഇവിടെ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ജീപ്പിലാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ക്യുആര്‍ കോഡ് മാറ്റി, സ്വന്തം ക്യുആര്‍ കോഡ് ഒട്ടിച്ചു; ഒരു മാസത്തിനിടെ തട്ടിയത് 7 ലക്ഷം, ജീവനക്കാരൻ അറസ്റ്റിൽ
വനിതാ പൊലീസ് ഉദ്യോ​ഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ചു, പ്രധാന പ്രതി അറസ്റ്റിൽ