കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് കഴുത്തിന് പരിക്കേറ്റു

Published : Aug 29, 2025, 08:17 PM IST
fox attack

Synopsis

നാദാപുരം ചിയ്യൂരില്‍ പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. കഴുത്തിന് കടിയേറ്റ ശ്രീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട്: പട്ടാപ്പകല്‍ കുറുക്കന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്കേറ്റു. നാദാപുരം ചിയ്യൂരിലാണ് നാടിനെ ആശങ്കയിലാഴ്ത്തിയ സംഭവമുണ്ടായത്. തയ്യില്‍ ശ്രീധര(60)നാണ് പരിക്കേറ്റത്. കഴുത്തിന് കടിയേറ്റ് സാരമായി പരിക്കേറ്റ ശ്രീധരനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വീടിന് സമീപത്തെ റോഡില്‍ വച്ചാണ് ശ്രീഥരന് കടിയറ്റത്. കടിയേറ്റതിന് പിന്നാലെ കുറുക്കനെ കീഴ്‌പ്പെടുത്തിയ ശ്രീധരന്‍ നാട്ടുകാരെ വിവരമറിയിക്കുയും ഓടിക്കൂടിയ നാട്ടുകാര്‍ കുറുക്കനെ കൊല്ലുകയും ചെയ്തു. പ്രദേശത്തെ കാടുമൂടിയ വഴികളിലും കൃഷിയിടങ്ങളിലും കുറുക്കന്‍മാരുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
 

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്