തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ചത് മെയിന്‍സ്വിച്ച് ഓഫാക്കി; സ്വര്‍ണവും പണവും കവര്‍ന്നു

Published : Aug 29, 2025, 06:38 PM IST
theft case

Synopsis

താമരശ്ശേരിയില്‍ തനിച്ച് താമസിക്കുന്ന വയോധികയെ ആക്രമിച്ച് ഏഴ് പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. മോഷ്ടാവ് മെയിന്‍ സ്വിച്ച് ഓഫാക്കി മുഖത്ത് തുണി കൊണ്ട് മൂടിയാണ് മോഷണം നടത്തിയത്.

കോഴിക്കോട്: താമരശ്ശേരിയില്‍ തനിച്ച് കഴിയുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കതിരോട് ഓടര്‍പൊയില്‍ വത്സലയുടെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവന്‍ തൂക്കമുള്ള സ്വര്‍ണാഭരണങ്ങളും ഒരുലക്ഷം രൂപയും നഷ്ടപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. വത്സല ശുചിമുറിയില്‍ നിന്ന് കിടപ്പുമുറിയിലേക്ക് നടന്നുവരുന്നതിനിടെ മോഷ്ടാവ് മെയിന്‍സ്വിച്ച് ഓഫാക്കുകയും ഇവരുടെ മുഖത്ത് തുണി കൊണ്ട് മൂടി മോഷണം നടത്തുകയുമായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ആദ്യം ഇവര്‍ ധരിച്ചിരുന്ന, കാലിലെ പാദസ്വരമാണ് കവര്‍ന്നത്. പിന്നീട് മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം മോഷ്ടാവ് കടന്നുകളയുകയായിരുന്നു. മൂന്ന് വള, രണ്ട് മോതിരം തുടങ്ങിയ സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. മോഷണം നടത്തിയശേഷം ഇയാള്‍ പിന്‍വാതില്‍ വഴിയാണ് കടന്നുകളഞ്ഞത്. സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്