തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Published : Apr 07, 2019, 08:20 AM ISTUpdated : Apr 07, 2019, 11:42 AM IST
തിരുവനന്തപുരം വക്കത്ത് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Synopsis

തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് ഇന്നലെ രാത്രി യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി.

തിരുവനന്തപുരം:  തിരുവനന്തപുരം കടയ്ക്കാവൂരിന് സമീപം വക്കത്ത് ഇന്നലെ രാത്രി യുവാവിനെ കല്ല് കൊണ്ട് ഇടിച്ചു കൊലപ്പെടുത്തി. വക്കം റൈറ്റര്‍വിള സ്വദേശി ബിനു ആണ് കൊല്ലപ്പെട്ടത്. പ്രതി സന്തോഷ് കുമാർ ഒളിവിൽ. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. 

വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ തമ്മിൽ മുൻപും പ്രശ്നമുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 11 വര്‍ങ്ങള്‍ക്ക് ശേഷമാണ് ഇരുവരും കാണുന്നത്. തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. വക്കത്തെ ഒരു ഉത്സവ പറമ്പില്‍ വച്ചായിരുന്നു സംഭവം.

11 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സന്തോഷിനെ അക്രമിച്ച കേസില്‍ വധശ്രമം അടക്കം ബിനുവിനെതിരെ ചുമത്തിയിരുന്നു. ബിനു ജയില്‍വാസം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇരുവരും നിരവധി കേസുകളില്‍ പ്രതിയാണ്. ലഹരിമരുന്ന് കടത്തുമായും ബന്ധപ്പെട്ട് ഇരുവരുടെയും പേരില്‍ നിരവധി കേസുകളുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്