
തൃശൂർ: അനാശാസ്യ കേന്ദ്രത്തിൽ ക്രൂരമർദ്ദനമേറ്റ് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി നൂർ ആലം ആണ് പിടിയിലായത്. ഈസ്റ്റ് സി.ഐ.യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒഡീഷ സ്വദേശി ധൻപത് നായ്ക് ആണ് കൊല്ലപ്പെട്ടത്. കേസിൽ രണ്ടു സ്ത്രീകളും നാലു പുരുഷന്മാരും അടക്കം ആറുപേർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. ഇക്കഴിഞ്ഞ 18ന് രാത്രി 10 മണിയോടെയാണ് തൃശ്ശൂർ നഗരത്തിലെ കോരപ്പത്ത് ലൈനിലുള്ള വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ദൻപത് നായ്ക്കും സുഹൃത്തും എത്തി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട ശേഷം സർവീസ് മോശമാണെന്ന് പറഞ്ഞ് പണത്തെ ചൊല്ലി അനാശാസ്യ കേന്ദ്രം നടത്തിപ്പുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടു. വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ഇടി വള കൊണ്ട് അടക്കം ക്രൂരമായി ദൻപത് നായിക്ക് ആക്രമിക്കപ്പെട്ടു. ചികിത്സയിലിരിക്കെ തൃശൂർ മെഡിക്കൽ കോളേജിൽ വച്ചാണ് ദൻപത് നായിക്ക് മരിച്ചത്. സംഭവത്തിനുശേഷം അസമിലേക്ക് കടന്ന മുഖ്യപ്രതി നൂർ ആലം ആണ് പിടിയിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam