ബസിനും മിനി ടെമ്പോയ്ക്കും ഇടയില്‍ ചതഞ്ഞരഞ്ഞ് സ്കൂട്ടര്‍; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Published : Feb 11, 2020, 10:52 AM ISTUpdated : Feb 11, 2020, 11:01 AM IST
ബസിനും മിനി ടെമ്പോയ്ക്കും ഇടയില്‍ ചതഞ്ഞരഞ്ഞ് സ്കൂട്ടര്‍; യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

Synopsis

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന് അടിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു.

തൃശൂര്‍: തൃശൂര്‍ ഒല്ലൂരില്‍ മിനി ടെമ്പോ സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ യാത്രികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒല്ലൂർ കമ്പനി പടിയിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രികനായ തൈക്കാട്ടുശ്ശേരി കുരുതുകുളങ്ങര പല്ലിശേരി ഷാജി (51) നിസാര പരിക്കുകളോടെ പരിക്കേറ്റു. തൃശൂർ ഭാഗത്ത് നിന്ന് അമിതവേഗതയിലെത്തിയ മിനി ടെമ്പോ കമ്പനിപ്പടി സ്റ്റോപ്പിൽ ബസിന് പിറകിൽ നിർത്തിയിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിന് അടിയിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ സ്കൂട്ടർ പൂർണമായും തകർന്നു. മിനി ടെമ്പോ പാഞ്ഞുവരുന്നത് കണ്ട് സ്കൂട്ടറിൽ നിന്ന് റോഡിനരികിലേയ്ക്ക് ഷാജി എടുത്തു ചാടുകയായിരുന്നു. നിസാര പരിക്കേറ്റ ഇയാളെ ഒല്ലൂർ ആക്ട്സ് പ്രവർത്തകർ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി വലിയ ശബ്ദം കേട്ടു, വീടിന് പുറത്തിറങ്ങി നോക്കി വീട്ടമ്മ; മറയില്ലാത്ത കിണറ്റിൽ വീണ് കാട്ടുപോത്ത് ചത്തു
നഗരസഭ ആര് ഭരിക്കണമെന്ന് ഇനി ജോസ് ചെല്ലപ്പൻ തീരുമാനിക്കും! 'ആരോടും വിരോധമില്ല', ആലപ്പുഴയിൽ സ്വതന്ത്രനായി ചരട് വലി