പലഹാര വിതരണത്തിനായി ഇലക്ട്രിക് സ്കൂട്ടറിൽ പോകവേ കാറിടിച്ചു; മുക്കത്ത് യുവാവ് മരിച്ചു

Published : Oct 01, 2025, 09:00 PM IST
accident

Synopsis

വെസ്റ്റ് മണാശ്ശേരി ഗ്രാമീണ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കവേ ബിജിന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കോഴിക്കോട്: മുക്കം വെസ്റ്റ് മണാശ്ശേരിയില്‍ കാര്‍ ഇലക്ട്രിക് സ്‌കൂട്ടറില്‍ ഇടിച്ച് യുവാവ് മരിച്ചു. പെരുവയല്‍ പരിയങ്ങാട് എസ് വളവ് ആറ്റുപുറത്ത് ബിജിന്‍ രാജ് (41) ആണ് മരിച്ചത്. കടകളില്‍ പലഹാര വിതരണം ചെയ്തു വരികയായിരുന്നു ബിജിന്‍ രാജ്. 

വെസ്റ്റ് മണാശ്ശേരി ഗ്രാമീണ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് കടക്കവേ ബിജിന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉടന്‍ സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ജയരാജനാണ് ബിജിന്‍ രാജിന്റെ പിതാവ്. അമ്മ: ബീന. സഹോദരങ്ങള്‍: ജിജിന്‍ രാജ്, ഷിജിന്‍ രാജ്.

PREV
Read more Articles on
click me!

Recommended Stories

മുൻപരിചയമുള്ള പെൺകുട്ടി സ്‌കൂളിലേക്ക് പോകുന്നത് കണ്ട് കാർ നിർത്തി, ലിഫ്റ്റ് വാഗ്ദാനം ചെയ്ത ശേഷം പീഡിപ്പിച്ചു; പോക്സോ കേസിൽ അറസ്റ്റ്
സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം