കോഴിക്കോട് മരത്തിൽ കയറി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി; 'വലയിലാക്കി' താഴെയിറക്കി

Published : Feb 10, 2023, 05:17 PM IST
കോഴിക്കോട് മരത്തിൽ കയറി ഗൃഹനാഥന്റെ ആത്മഹത്യാ ഭീഷണി; 'വലയിലാക്കി' താഴെയിറക്കി

Synopsis

പഞ്ചായത്ത് അടക്കം ഇടപെട്ടിട്ടും ഒരു വർഷമായി പ്രശ്നത്തിന് പരിഹാരമായില്ല. ഇതാണ് ആത്മഹത്യ ഭീഷണിക്ക് കാരണം

കോഴിക്കോട്: കോഴിക്കോട് ഗൃഹനാഥൻ ആത്മഹത്യാ ഭീഷണി മുഴക്കി. വാഴയൂർ പഞ്ചായത്ത് പരിധിയിലെ അഴിഞ്ഞിലത്താണ് സംഭവം. കിണർ വെള്ളം മലിനമാകുന്നതുമായി ബന്ധപ്പെട്ട് അയൽവാസിയുമായുള്ള തർക്കമാണ് ആത്മഹത്യാ ഭീഷണി മുഴക്കാൻ കാരണം. മീഞ്ചന്ത, വെള്ളിമാട് കുന്ന് ഫയർ സ്റ്റേഷനുകളിൽ നിന്ന്  രക്ഷാ സംഘം സ്ഥലത്തെത്തി. ഏറെ നേരം പണിപ്പെട്ട് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കി.

അഴിഞ്ഞിലത്ത് വീടിനടുത്തെ തെങ്ങിൽ കയറിയാണ് പ്രദേശ വാസിയായ അയ്യപ്പൻ ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇയാളുടെ അയൽവാസിയുടെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മലിനജലം തന്റെ കിണറ്റിലേക്ക് എത്തുന്നുണ്ടെന്നാണ് അയ്യപ്പന്റെ പരാതി. ഇക്കാര്യത്തിൽ വാഴയൂർ പഞ്ചായത്തിനടക്കം അയ്യപ്പൻ പരാതി നൽകിയിരുന്നു. പഞ്ചായത്ത് അടക്കം ഇടപെട്ടിട്ടും ഒരു വർഷമായി പ്രശ്നത്തിന് പരിഹാരമായില്ല. ഇതാണ് ആത്മഹത്യ ഭീഷണിക്ക് കാരണം. 

PREV
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്