
കല്‍പ്പറ്റ: പനമരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിന് തടവും പിഴയും വിധിച്ച് കോടതി. വെള്ളമുണ്ട മൊതക്കര വലിയപ്ലാക്കൽ വീട്ടിൽ ജിതിൻ എന്ന ഉണ്ണിയെയാണ് (26) കൽപറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ. കൃഷ്ണകുമാർ അഞ്ച് വർഷം തടവിനും 20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2023 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നത്തെ പനമരം സ്റ്റേഷൻ എസ്.എച്ച്.ഒ ആയിരുന്ന വി. സിജിത്താണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ വിനോദ് കുമാർ, വിൽമ ജൂലിയറ്റ്, സിവിൽ പോലീസ് ഓഫീസർ സി.കെ. രാജി എന്നിവർ അന്വേഷണത്തിൽ സഹായിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. ബബിത ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam