ദീർഘകാലം പ്രവാസി, നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിക്കുന്നതിനിടെ വില്ലനായി ടിപ്പർ, 40കാരന് ദാരുണാന്ത്യം

Published : Sep 21, 2025, 08:13 PM IST
accident death kozhikode

Synopsis

ദീർഘകാല പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി ഡ്രൈവറായി ജീവിതം പച്ചപിടിപ്പിക്കുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി.

കോഴിക്കോട്: ദേശീയ പാത 66ല്‍ തൊണ്ടയാട് ജംങ്ഷന്‍ ഫ്‌ളൈ ഓവറിനു താഴെ സര്‍വീസ് റോഡില്‍ ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചേവായൂര്‍ സ്‌നേഹദീപം ലൈബ്രറിക്ക് സമീപം താമസിക്കുന്ന നെയ്ത്തുകുളങ്ങര സ്വദേശി കെ ടി മുബൈറാണ് (40) മരിച്ചത്. പാലാഴി ഭാഗത്തു നിന്ന് തൊണ്ടയാട് ജംങ്ഷനില്‍ കയറി മലാപ്പറമ്പ് ഭാഗത്തേക്ക് തിരിയുന്നതിനിടെയാണ് മുബൈര്‍ അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടറില്‍ നിന്ന് റോഡില്‍ വീണ യുവാവിന്റെ ശരീരത്തിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. ടിപ്പര്‍ ഡ്രൈവര്‍ പി.കെ ശിബിലിയുടെ പേരില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനം ഓടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തി, ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ദാരുണാന്ത്യം

ദീര്‍ഘകാലം പ്രവാസിയായിരുന്ന മുബൈര്‍ നാട്ടില്‍ തിരിച്ചെത്തി ഡ്രൈവര്‍ ജോലി ചെയ്തു വരികയായിരുന്നു. പിതാവ്: കെ.ടി കുഞ്ഞോയി. മാതാവ്: പരേതയായ ആയിഷ. ഭാര്യ: ഫര്‍സാന. മക്കള്‍: മുഹമ്മദ് സയാന്‍, മുഹമ്മദ് ഇഹ്സാന്‍, ആയിഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV
Read more Articles on
click me!

Recommended Stories

പിതാവിന് പിന്നാലെ മകനും, ഒമാനില്‍ കാര്‍ ഡിവൈഡറിലിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം
വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി