നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനായി എത്തിച്ചത് 150 കുപ്പി, രഹസ്യവിവരം, വടകരയിൽ വച്ച് പിടിയിൽ

Published : Jun 21, 2025, 10:23 PM ISTUpdated : Jun 21, 2025, 10:46 PM IST
liquor

Synopsis

ആക്രി കച്ചവടത്തിന്റെ മറവിൽ വിദേശമദ്യ കടത്ത്. 150 കുപ്പി മദ്യവുമായി ബിനോയി കുടുങ്ങി

നിലമ്പൂർ: ആക്രിക്കച്ചവടത്തിന്‍റെ മറവിൽ വിദേശമദ്യം കടത്തിയ കേസിൽ ഒരാളെ വടകര എക്സൈസ് പിടികൂടി. നിലമ്പൂർ തിരുവാലി ഓലിക്കൽ സ്വദേശിയായ ബിനോയിയാണ് വടകരയിൽ വച്ച് എക്സൈസിന്‍റെ പിടിയിലായത്. 150 കുപ്പി വിദേശമദ്യവുമായി യാത്ര ചെയ്യുകയായിരുന്ന ബിനോയിയെ രഹസ്യ വിവരത്തെത്തുടർന്നാണ് എക്സൈസ് പിന്തുടർന്നത്.

മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് എക്സൈസ് അറിയിച്ചു. മാഹിയിൽ നിന്ന് കടത്തുന്ന മദ്യം മലപ്പുറത്തും നിലമ്പൂരിലുമായി കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇയാളുടെ പതിവ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തിൽ മദ്യം കൂടുതൽ ആവശ്യം വരുമെന്ന് കരുതിയാണ് കൂടുതൽ കടത്തിയതെന്നാണ് ഇയാൾ എക്സൈസിന് നൽകിയിരിക്കുന്ന മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ