
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ് അസീൽ(20)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി കുട്ടമശ്ശേരി ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. പരിക്കേറ്റ അസീലിനെ ആലുവ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടമശ്ശേരി തുരുത്തിക്കാട് സ്വദേശി ത്വൽഹത്തിനെ (20) പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച എടയപ്പുറം സ്വദേശിനിയായ കാമുകിയെക്കുറിച്ച് ത്വൽഹത്ത് മുഹമ്മദ് അസീലിനോട് വെളിപ്പെടുത്തിയിരുന്നു. പിന്നീട് ഈ യുവതിയുമായി മുഹമ്മദ് അസീൽ ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചതാണ് ത്വൽഹത്തിനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
തുടർന്ന് കത്തിയുമായെത്തിയ ത്വൽഹത്ത് മുഹമ്മദ് അസീലിനെ ആക്രമിക്കുകയായിരുന്നു. ശരീരത്തിന്റെ പല ഭാഗങ്ങളിലും നിരവധി തവണ കുത്തേറ്റ അസീൽ ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam