ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് ഭർത്താവ്, തടുക്കാൻ ശ്രമിച്ച ബന്ധുക്കൾക്കും കുത്തേറ്റു; സംഭവം ഒറ്റപ്പാലത്ത്

Published : May 21, 2026, 09:25 AM IST
Ottappalam Attack

Synopsis

പാലക്കാട് ഒറ്റപ്പാലത്ത് നാലുപേർക്ക് കുത്തേറ്റു. മയിലുംപുറത്ത് ഇന്നലെ വൈകിട്ട് ആറരയോടെ ആണ് ആക്രമണം. ഭർത്താവ് ആണ് ഭാര്യയെയും ബന്ധുക്കളെയും ആക്രമിച്ചത്. സംഭവത്തിൽ ഒരാളുടെ പരിക്ക് ഗുരുതരം. 

പാലക്കാട്: ഒറ്റപ്പാലം മയിലുംപുറത്ത് കുടുംബ വഴക്കിനെ തുടർന്ന് നാലുപേർക്ക് കുത്തേറ്റു. മയിലുംപുറം പത്മശ്രീ പുത്തൻവീട്ടിൽ സച്ചിൻ, മോഹൻ കുമാർ, പത്മജ, വിഷ്ണുജിത്ത് എന്നിവർക്കാണ് കത്തികൊണ്ട് കുത്തേറ്റത്. നെഞ്ചിലും മുതുകിലും കുത്തേറ്റ മോഹൻ കുമാറിന്റെ പരിക്ക് ഗുരുതരമാണ്. സംഭവത്തെ തുടർന്ന് പത്മജയുടെ ഭർത്താവ് അനിൽ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പത്മജ സ്വന്തം വീട്ടിലേക്ക് പോയ വൈരാഗ്യത്തെ തുടർന്നായിരുന്നു സംഭവം. ഭാര്യവീട്ടിൽ എത്തിയ അനിൽ കുമാർ പത്മജയെ കത്തികൊണ്ട് കുത്തുന്നത് കണ്ട് തടുക്കാൻ ശ്രമിച്ച സഹോദരൻ സച്ചിൻ, ചെറിയച്ചൻ മോഹൻ കുമാർ, ബന്ധുവായ വിഷ്ണുജിത്ത് എന്നിവരെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു എന്നാണ് എഫ്ഐആറിൽ പറയുന്നത്. പരിക്കേറ്റവർ വാണിയംകുളത്തെയും കണ്ണിയംപുറത്തെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഐഫോൺ, സാംസങ്, ഗൂഗിൾ... ഫോർട്ട് പൊലീസ് സ്പെഷൽ ടീം കണ്ടെത്തിയത് നഷ്ടപ്പെട്ട 23 ലക്ഷം രൂപയുടെ 65 മൊബൈൽ ഫോണുകൾ, ഉടമകൾക്ക് തിരികെ നൽകി
മോഡലിംഗിന്റെ മറവിൽ സ്ത്രീകളെ ദുബായിലേക്ക് കടത്തിയതിൻ്റെ മുഖ്യ ആസൂത്രക സിന്ധു; പ്രതിയെ കൊച്ചിയിലെത്തിച്ചു