സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, പ്രതി പിടിയിൽ

Published : Dec 30, 2023, 08:49 PM IST
സഹോദരിയുടെ വീട്ടിൽ നിന്നും ഒരു ലക്ഷം കവർന്നു, പ്രതി പിടിയിൽ

Synopsis

ഇക്കഴിഞ്ഞ ദിവസം  സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയം നോക്കി പണവുമായി കടക്കുകയായിരുന്നു.

കൊച്ചി : സഹോദരിയും ഭർത്താവും താമസിച്ചിരുന്ന വീടിന്‍റെ കിടപ്പുമുറിയിൽ നിന്ന് ഒരുലക്ഷം രൂപ കവ‍ർന്നയാൾ പിടിയിൽ. ആസാം സമഗുരി സ്വദേശി ഇംദാദ് ഹുസൈനെ പെരുമ്പാവൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അതിഥിത്തൊഴിലാളികളായി എത്തിയതാണ് ഇവരുടെ കുടുംബം.പെരുമ്പാവൂർ കണ്ടന്തറയിലെ വീട്ടിൽ നിന്നുമാണ് പ്രതി പണം അപഹരിച്ചത്. ഇക്കഴിഞ്ഞ ദിവസം  സഹോദരിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് പണമിരിക്കുന്ന കാര്യം ഇയാൾ അറിയുന്നത്. തുടർന്ന് വീട്ടിൽ ആളില്ലാത്ത സമയം നോക്കി പണവുമായി കടക്കുകയായിരുന്നു.

 

 


 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്